Saturday, November 13, 2010

വലിയ പെരുന്നാൾ അവധിയിൽ ആർത്ത് വിളിച്ച് സന്തോഷിച്ച് നടക്കുന്ന കുട്ടികളാണ് പുറത്ത്, കടുത്ത ചൂടെല്ലാം മാറി പതുക്കെ പതുക്കെ തണുപ്പിന്റെ പുതപ്പിനുള്ളിലേക്ക് ചുരുളാൻ പോവുകയാണ് ഗൾഫ്. തണുത്ത കാറ്റും,ഇടക്കിടെ ചന്നം പിന്നം പെയ്യുന്ന മഴയും,വിന്ററിൽ (മാത്രം)റോഡ് സൈഡിലും,ഉദ്യാനങ്ങളിലുമെല്ലാം വെച്ച് പിടിപ്പിക്കുന്ന ചുവപ്പും വയലറ്റും ഓറഞ്ചും എന്നു വേണ്ട വിവിധ വർണ്ണങ്ങളിലുള്ള  ഓർക്കിഡുകളുമായി ഇവളൊരു സുന്ദരിപ്പെണ്ണാകും അടുത്ത ഫെബ്രുവരി വരെ.

ഞാൻ നാളെ നാട്ടിലേക്ക് “പറ”ക്കുകയാണ്, ബന്ധുക്കൾ, കൂട്ടുകാർ എല്ലാവരേയും കാണാനുള്ള ത്രില്ലിൽ.പിന്നെ നാട്ടിലെ മഴ,മൂപ്പന്റെ കുഞ്ഞു ചായകടയിലെ ചൂടുള്ള വലിയ പരിപ്പുവട,കാനോലി കനാലിൽ നീന്തി നടക്കണ ബ്രാലുകൾ,അമ്മ ഉണ്ടാക്കണ  കടുമാങ്ങ,ഒത്താൽ ഒരു നല്ല കല്യാണ സദ്യ പാലടയുമായി..ഇതൊക്കെ സ്വപ്നം കണ്ടിരിക്കുകയാണ് ഞാനിപ്പോൾ.

ഇനി തിരിച്ചെത്തിയ ശേഷം നാട്ടിലെ വിശേഷങ്ങളുമായി കാണാം.

“തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി”....

5 comments:

  1. യാത്ര സുഖകരവും സന്തോഷപൂർണ്ണവും ആയിരിക്കട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  2. ആശംസകൾക്ക് ഒരു പാട് നന്ദി ബാച്ചി..ഞാൻ തിരിച്ചെത്തുമ്പോഴേക്കും കുറെ പോസ്റ്റുകൾ ഇടണെ...

    ReplyDelete
  3. നാട്ടില്‍ പോയി വരൂ, പൂച്ചകളോടു അന്വേഷണം പറയാന്‍ മറക്കല്ലേ....

    ReplyDelete
  4. എന്താ ഇവിടെ ആളും അനക്കവുമില്ലാതെ ഭാർഗവീനിലയം പോലെ കിടക്കുന്നല്ലൊ?

    ReplyDelete