Sunday, August 1, 2010

നഷ്ട സ്വർഗ്ഗങ്ങൾ!!

ഒരു പ്രവാസി വീട്ടമ്മയായ ഞാൻ പ്രത്യേകിച്ച് പണികൾ ഒന്നും ഇല്ലാതെ ഒരു ദിവസത്തിനെ എങ്ങിനെ പലവിധത്തിൽ കൊന്നെടുക്കാമെന്നാലോചിക്കുന്നതിനിടയിൽ ആണ് ബ്ലോഗെഴുത്താശയം മനസ്സിൽ വന്നത്..പിന്നെ അതല്ലെ ഇപ്പോഴത്തെ ഒരു നാട്ടാചാരവും!നാടോടുമ്പോൾ നടുവെ ഓടുക.

കട്ടിയുള്ള ഗ്ലാസ്സ് ജനാലക്ക് പുറത്ത് ഉരുകിയൊലിക്കുന്ന വെയിൽ.സ്വാഭാവികമായും ആലോചിക്കുക മഴയെ ക്കുറിച്ച് തന്നെ.നാട്ടിലെ വരണ്ട വേനലിലെ ചില വൈകുന്നേരങ്ങളിൽ വിരുന്നു വരാറുള്ള തുള്ളിക്കളിക്കുന്ന മഴ.പിറ്റേ ദിവസം രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ പുതു മണ്ണിന്റെ ഗന്ധത്തോടൊപ്പം, മണ്ണിൽ ഇതളുകളെല്ലാം കൊഴിഞ്ഞ് കിടക്കാറുള്ള ജമന്തിപ്പൂക്കളുടെ മണം.

പക്ഷെ എനിക്കുറപ്പുണ്ട് ഇവിടെ ഇരിക്കുമ്പോൾ മാത്രമെ ഈ ദുഖമൊക്കെ എനിക്ക് തോന്നുകയുള്ളു.നാട്ടിൽ ആണെങ്കിൽ ഒരു പക്ഷെ ഞാൻ പറഞ്ഞേനെ നാശം പിടിച്ച മഴ, കറന്റ് പോയതു കൊണ്ട് മനുഷ്യന് ഉറങ്ങാൻ പറ്റിയില്ല,എല്ലാ കൊതുകുകളും എന്റെ ശാപാഗ്നിയിൽ വെന്തെരിഞ്ഞേനെ!

അപ്പോൾ ഞാൻ പറഞ്ഞു വന്നത് എന്റെ ബ്ലോഗിന്റെ പേര് “ജമന്തിപ്പൂക്കൾ” എന്നായതിന്റെ പിന്നിലെ രഹസ്യം.ഇനി ബോറടിക്കുമ്പോൾ ഞാൻ അടുത്ത പോസ്റ്റ് എഴുതും.

4 comments:

  1. ജമന്തിപ്പൂക്കള്‍...അനാമികയുടെ ബ്ലോഗ് നിറയെ
    സുഗന്ധിപ്പൂക്കള്‍..സുഗന്ധിപ്പൂക്കള്‍.. ജമന്തിപ്പൂക്കള്‍...

    ബൂലോകത്തേക്ക് സ്വാഗതം. നടയടി ഉടനെ വരുന്നുണ്ട്. ഒഴുവാകാന്‍ ഒരു വഴിയേ ഉള്ളൂ...അടിക്കു മുന്നോടിയായി നിറച്ചും പോസ്റ്റിടുക ;)

    ReplyDelete
  2. ബ്ലോഗ് വായിച്ചതിന് നന്ദി മയൂര.നടയടി ഒഴിവാക്കിയതിന് ഒരു കൂട നിറയെ ജമന്തിപൂക്കൾ!!

    ReplyDelete
  3. ചേച്ചി,
    സ്വാഗതം. ആദ്യമായാണ് വരുന്നത് ജമന്തി പൂക്കാലിലെക്ക്. ഇനി നോക്കട്ടെ ബാക്കി

    ReplyDelete
  4. സ്വാഗതം ഹാപ്പി ബാച്ചിലേഴ്സ്!!

    ReplyDelete